18കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; മൃതദേഹം കിണറ്റില്‍ 

 രാജസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ നിലയില്‍ 18കാരിയുടെ മൃതദേഹം കിണറ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍:  രാജസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ നിലയില്‍ 18കാരിയുടെ മൃതദേഹം കിണറ്റില്‍. കരൗലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.

ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കിണറ്റില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ആസിഡ് ആക്രമണത്തിന് ഇരയായതായി പൊലീസ് പറയുന്നു.  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്ന ആശുപത്രിക്ക് മുന്നിലായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ബിജെപി നേതാവ് മീന ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com