മക്കളുടെ ഫീസ് അടയ്ക്കാന്‍ പണമില്ല, മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് കരുതി ബസിന് മുന്നില്‍ ചാടി; 45കാരിക്ക് ദാരുണാന്ത്യം-വീഡിയോ 

By സമകാലിക മലയാളം ഡെസ്ക്       |   Published: 18th July 2023 11:31 AM  |  

Last Updated: 18th July 2023 11:31 AM  |   A+A-   |  

ACCIDENT

ആത്മഹത്യക്ക് തൊട്ടുമുന്‍പുള്ള ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

 

ചെന്നൈ: തമിഴ്‌നാട്ടില്‍ മക്കളുടെ പഠനത്തിന് പണം കണ്ടെത്താന്‍ മറ്റു വഴികളില്ലാതെ, ബസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് 45കാരി. വാഹനാപകടത്തില്‍ മരിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരം ഉപയോഗിച്ച് മക്കളുടെ കോളജ് ഫീസ് അടയ്ക്കാമെന്ന് കരുതിയാണ് യുവതി കടുംകൈ ചെയ്തത്. 

സേലത്താണ് സംഭവം. ജില്ലാ കലക്ടറേറ്റ് ഓഫീസിലെ ശുചീകരണ തൊഴിലാളിയായ പാപ്പാത്തിയാണ് മരിച്ചത്. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് 45കാരി ഓടുന്ന ബസിന് മുന്നിലേക്ക് ചാടിയത്. വാഹനാപകടത്തില്‍ മരിക്കുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് 45കാരി കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. 

ആത്മഹത്യ ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ബസിന് മുന്നില്‍ ചാടിയത്. ആദ്യം മറ്റൊരു ബസിന് മുന്നില്‍ ചാടിയപ്പോള്‍ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് മുറിച്ച് കടന്ന ശേഷം ഓടുന്ന ബസിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. മക്കളുടെ കോളജ് ഫീസ് അടയ്ക്കാന്‍ കഴിയാത്തതില്‍ പാപ്പാത്തി മനോവിഷമത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 15 വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം പാപ്പാത്തിയാണ് മക്കളെ വളര്‍ത്തി കൊണ്ടുവന്നത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പുഞ്ചില്‍ ഏറ്റുമുട്ടല്‍;  സൈന്യം നാല് പാക് - ഭീകരരെ കൊലപ്പെടുത്തി; ആയുധങ്ങള്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ