'അമ്മ സമ്മര്‍ദത്തിലാണ്'; ചിത്രം പങ്കുവച്ച് രാഹുല്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 19th July 2023 05:19 PM |
Last Updated: 31st July 2023 12:31 PM | A+A A- |

സോണിയാ ഗാന്ധി/ ട്വിറ്റര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ച വിമാനം ഭോപ്പാലില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയതിനു പിന്നാലെ അമ്മയെ അഭിനന്ദിച്ച് പോസ്റ്റുമായി രാഹുല്‍ ഗാന്ധി. ഓക്‌സിജന്‍ മാസ്‌കുമായി സോണിയ ഗാന്ധി വിമാനത്തിലിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. ബംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടി യോഗത്തിനു ശേഷം ഡല്‍ഹിയിലേക്ക് മടങ്ങവേയാണ് രാഹുലും സോണിയയും സഞ്ചരിച്ച വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്.
'സൗമ്യതയുടെ പ്രതീകമായ അമ്മ സമ്മര്‍ദത്തിലാണ്' എന്ന കുറിപ്പോടെയാണ് സോണിയ ഗാന്ധിയുടെ ചിത്രം പങ്കുവച്ചത്. സമൂഹമാധ്യമത്തില്‍ ചിത്രം പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ 1.8 ലക്ഷം പ്രതികരണങ്ങളാണ് ലഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ഷോക്കേറ്റ് മരണം അന്വേഷിക്കാനെത്തിയ പൊലീസ് ഉള്‍പ്പടെ 15പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ചില സാങ്കേതിക തകരാറുകള്‍ മൂലമാണ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്നലെ ബംഗളൂരുവിലെ യോഗത്തിനു ശേഷം രാത്രി 9.30 നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഇരുവരും ഡല്‍ഹിക്ക് തിരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ഷോക്കേറ്റ് മരണം അന്വേഷിക്കാനെത്തിയ പൊലീസ് ഉള്‍പ്പടെ 15പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ