കുരങ്ങുകള്‍ ഓടിച്ചു, ടെറസില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st July 2023 10:39 AM  |  

Last Updated: 21st July 2023 10:39 AM  |   A+A-   |  

Monkeys

പ്രതീകാത്മക ചിത്രം

 


ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. ഖുദാ ബക്ഷ് എന്നയാളാണ് മരിച്ചത്.

ഇയാള്‍ വീടിന്റെ ടെറസില്‍ ഇരിക്കുന്നതിനിടെ കുരുങ്ങുകള്‍ ആക്രമിക്കുകയായിരുന്നു. കുരങ്ങുകള്‍ പിന്തുടര്‍ന്നതോടെ ഇയാള്‍ ടെറസില്‍ നിന്ന് താഴെ വീണ് തലയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഉടന്‍ തന്നെ വീട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് കുരങ്ങുകളുടെ ശല്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

മണിപ്പൂരിലെ ന​ഗ്ന പരേഡ്, കൂട്ട ബലാത്സം​ഗം; രണ്ട് പേർ കൂടി പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ