റെസ്റ്റ് റൂമില്‍ മൊബൈല്‍ വെച്ച് സഹപാഠിയുടെ സ്വകാര്യദൃശ്യം പകര്‍ത്തി; മൂന്നു പെണ്‍കുട്ടികള്‍ക്ക് സസ്‌പെന്‍ഷന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 24th July 2023 10:39 AM |
Last Updated: 24th July 2023 10:39 AM | A+A A- |

പ്രതീകാത്മക ചിത്രം
ബംഗലൂരു: റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ നേത്ര ജ്യോതി കോളജിലെ മൂന്നു വിദ്യാര്‍ഥിനികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബുധനാഴ്ചയാണ് ഇവര്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തിയത്.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വിവരമറിഞ്ഞ് പെണ്‍കുട്ടി സുഹൃത്തുക്കളെ അറിയിച്ചു. ഇവരാണ് വിഷയം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ലക്ഷ്യമിട്ടത് മറ്റു ചില പെണ്‍കുട്ടികളെയാണെന്നും, പരാതിക്കാരിയുടെ വിഡിയോ അറിയാതെ ചിത്രീകരിച്ചതാണെന്നുമാണ് വിദ്യാര്‍ഥിനികള്‍ നല്‍കിയ വിശദീകരണം.
സംഭവത്തില്‍ മൂന്നുപേരെയും കോളജ് മാനേജ്‌മെന്റ് പുറത്താക്കി. കോളജില്‍ മൊബൈല്‍ ഫോണിന് വിലക്കുണ്ടെന്നും ഇതു ലംഘിച്ച് മൊബൈല്‍ കൊണ്ടുവന്നതിനും വിഡിയോ ചിത്രീകരിച്ചതിനുമാണ് വിദ്യാര്‍ഥിനികളെ പുറത്താക്കിയതെന്നു നേത്ര ജ്യോതി കോളജ് ഡയറക്ടര്‍ രശ്മി കൃഷ്ണ പറഞ്ഞു.
തുടര്‍ന്നു വിഡിയോ പെണ്‍കുട്ടിയുടെ മുമ്പില്‍ വച്ചുതന്നെ ഇവര്‍ ഡിലീറ്റ് ചെയ്തതായും ഡയറക്ടര്‍ പറഞ്ഞു. സംഭവത്തില്‍ കോളജ് മാനേജ്‌മെന്റ് തന്നെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. വിഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധയ്ക്കായി അയച്ചുവെന്ന് പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മകന് ഓട്ടിസം, എഴുവയസുകാരനെ മരുന്നിനൊപ്പം വിഷംനൽകി കൊന്നു; ദമ്പതികൾ തൂങ്ങി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ