വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടാന്‍ സഹായിച്ചില്ല; കോര്‍പ്പറേഷന്‍ ഓഫീസില്‍ തുറന്നുവിട്ട് താമസക്കാരന്റെ പ്രതികാരം- വീഡിയോ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th July 2023 01:02 PM  |  

Last Updated: 28th July 2023 01:02 PM  |   A+A-   |  

snake

മേശപ്പുറത്ത് പാമ്പ് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യം

 

ഹൈദരാബാദ്: വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടാന്‍ സഹായിക്കാത്തതിലുള്ള ദേഷ്യത്തിന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പാമ്പിനെ തുറന്നുവിട്ടു. കനത്തമഴയെ തുടര്‍ന്നാണ് പാമ്പ് വീട്ടില്‍ കയറിയത്. സഹായം അഭ്യര്‍ഥിച്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ വിളിച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ല. തുടര്‍ന്ന് പാമ്പിനെ പിടികൂടി ഓഫീസില്‍ തുറന്നുവിടുകയായിരുന്നു.

ഹൈദരാബാദിലാണ് സംഭവം. സമ്പത്ത് കുമാറാണ് പാമ്പിനെ പിടികൂടി ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിനകത്ത് തുറന്നുവിട്ടത്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പാമ്പിനെ പിടികൂടാന്‍ അധികൃതര്‍ എത്താതിരുന്നതിനെ തുടര്‍ന്നായിരുന്നു സമ്പത്ത് കുമാറിന്റെ വിചിത്ര പ്രവൃത്തി.

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓഫീസിലെ ജീവനക്കാരന്റെ മേശയ്ക്ക് മുകളിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്.

 

 ഈ വാര്‍ത്ത കൂടി വായിക്കൂ 

വിമാനത്തില്‍ വച്ച് യുവതിയായ ഡോക്ടറെ കയറിപ്പിടിച്ചു; പ്രൊഫസര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ