'ഗുസ്തി താരങ്ങളുടെ നീതിക്കായി പോരാടും; ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണും; അന്തിമ തീരുമാനം നാളെ'

ഗുസ്തി താരങ്ങൾ പ്രതിഷേധത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മെഡലുകൾ ​ഗം​ഗയിൽ ഒഴുക്കാനായി ഹരിദ്വാറിൽ എത്തിയിരുന്നു. എന്നാൽ താരങ്ങളെ കർഷക നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു
രാകേഷ് ടിക്കായത്ത്/ പിടിഐ
രാകേഷ് ടിക്കായത്ത്/ പിടിഐ

ന്യൂഡൽഹി: ​ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നു കർഷക നേതാവ് രാകേഷ് ടിക്കായത്ത്. മുസാഫർ ന​ഗറിൽ ചേർന്ന ഖാപ് മഹാ പഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണുമെന്നും സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങൾക്കൊപ്പമാണു തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. 

​ഗുസ്തി താരങ്ങൾ പ്രതിഷേധത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മെഡലുകൾ ​ഗം​ഗയിൽ ഒഴുക്കാനായി ഹരിദ്വാറിൽ എത്തിയിരുന്നു. എന്നാൽ താരങ്ങളെ കർഷക നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. പ്രശ്നം പരി​ഹരിക്കാൻ സർക്കാരിനു അഞ്ച് ദിവസത്തെ സമയം നൽകിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നാലെയാണ് ഖാപ് പഞ്ചായത്ത് ചേർന്നത്. 

മെഡലുകൾ ​ഗം​ഗയിൽ ഒഴുക്കിക്കളയേണ്ടതില്ല. മെഡുലകൾ ലേലത്തിൽ വയ്ക്കാൻ താരങ്ങളോട് പറഞ്ഞു. ലേലം നിർത്താൻ വേണ്ടി ലോകം മുഴുവൻ മുന്നോട്ടു വരട്ടയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണുമെന്നും തങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ടെന്നും ആശങ്കപ്പെടേണ്ടെന്നും താരങ്ങളോട് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. ഇത്തരത്തിൽ കുടുംബം വലുതാകുന്നത് നല്ലതാണെന്നും താരങ്ങൾക്ക് നീതി ലഭിക്കും വരെ പോരാടുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. 

കേന്ദ്ര സർക്കാർ എന്താണു ചെയ്യുന്നതെന്നു നിങ്ങൾ മനസിലാക്കണം. ബി​ഹാറിൽ ലാലുവിന്റെ കുടുംബത്തെ തകർത്തു. മുലായം സിങ് യാദവിന്റെ കുടുംബത്തെ എന്താണ് അവർ ചെയ്തത്. രാദസ്ഥാനിലും സമാന കാര്യങ്ങളാണ് സംഭവിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

​ഗുസ്തി താരങ്ങളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് ഭാരതീയ കിസാൻ യൂണിയൻ ദേശീയ അധ്യക്ഷൻ നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ മസഫർ ന​ഗറിൽ ഖാപ് പഞ്ചായത്ത് വിളിച്ചത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥനങ്ങളിലെ ഖാപ് നേതാക്കൾ യോ​ഗത്തിൽ പങ്കെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com