അമിത് ഷാ ആവശ്യപ്പെട്ടു; കലാപകാരികള്‍ ആയുധങ്ങളുമായി കീഴടങ്ങി; മണിപ്പൂര്‍ സാധരണ നിലയിലേക്ക്; വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd June 2023 03:01 PM |
Last Updated: 02nd June 2023 03:01 PM | A+A A- |

സറണ്ടര്‍ ചെയ്ത ആയുധങ്ങള്‍
ഇംഫാല്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭ്യര്‍ഥന മാനിച്ച് മണിപ്പൂരിലെ വിവിധ സ്ഥലങ്ങളില്‍ കലാപകാരികള്‍ ആയുധങ്ങളുമായി കീഴടങ്ങിയതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു. ഇന്‍സാസ് റൈഫിള്‍, കാര്‍ബൈന്‍ റൈഫിള്‍, എകെ 47 ഉള്‍പ്പടെ 140 ആയുധങ്ങളാണ് സറണ്ടര്‍ ചെയ്തത്.
മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിരുന്നു. അതിനിടെയാണ് സമാധാനന്തരീക്ഷം നിലനിര്‍ത്താനായി കലാപകാരികളോട് ആയുധങ്ങളുമായി കീഴടങ്ങാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടത്.
#WATCH | After Union Home Minister Amit Shah's appeal, 140 weapons have been surrendered at different places in Manipur: Manipur Police pic.twitter.com/LXvPVnA7tl
— ANI (@ANI) June 2, 2023
പലയിടങ്ങളിലും ജനജീവിതം സാധാരണനിലയിലായതോടെ വിവിധ ജില്ലകൡല്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവിന് ഇളവ് അനുവദിച്ചു. അതിനിനിടെ മണിപ്പൂരിലെ സ്ഥിതിഗതികള്‍ അറിയിക്കാനായി ആഭ്യന്തരമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരില്‍ നിന്നും ഡല്‍ഹിയില്‍ തിരിച്ചെത്തിയ അമിത് ഷാ രാഷ്ട്രപതി ഭവനില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബ്രിജ് ഭൂഷന്റെ റാലിക്ക് അനുമതി നിഷേധിച്ചു; മാറ്റിവെയ്ക്കുന്നതായി പ്രഖ്യാപനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ