കാണാതായ നാലുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലിന് സമീപം ഉപേക്ഷിച്ചനിലയില്‍; അന്വേഷണം
By സമകാലികമലയാളം ഡെസ്ക് | Published: 08th June 2023 09:25 PM |
Last Updated: 08th June 2023 09:25 PM | A+A A- |

പ്രതീകാത്മക ചിത്രം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കാണാതായ നാലുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ടുദിവസം മുന്‍പ് വീടിന് വെളിയില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉജ്ജെയിന്‍ നഗരത്തിലാണ് സംഭവം. ബുധനാഴ്ച വൈകീട്ടാണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സംശയം തോന്നി മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടി തങ്ങളുടെ പ്രദേശത്ത് എത്തി ടാങ്കില്‍ മുങ്ങിമരിച്ചതാണെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
മരണത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെ മേല്‍ ആകുമെന്ന് കരുതി, കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. ആകസ്മികമായി സംഭവിച്ച മുങ്ങിമരണമെന്നാണ്് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആണവ വാഹകശേഷി; അഗ്നി പ്രൈം ബാലിസ്റ്റിക്ക് മിസൈൽ രാത്രികാല പരീക്ഷണം വിജയം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ