'വലിയ ശബ്ദത്തോടെ ഇടി, പരിഭ്രാന്തരായി നിലവിളിച്ച് യാത്രക്കാര്‍'; ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍  പുറത്ത് 

By സമകാലികമലയാളം ഡെസ്ക്  |   Published: 08th June 2023 07:39 PM  |  

Last Updated: 08th June 2023 07:39 PM  |   A+A-   |  

train coach

ദുരന്തത്തിന് തൊട്ടുമുന്‍പ് കോച്ചിനുള്ളിലെ ദൃശ്യം

 

ന്യൂഡല്‍ഹി: 288 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് തൊട്ടുമുന്‍പ് കോച്ചിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. കോറമണ്ഡല്‍ എക്‌സ്പ്രസിലെ കോച്ചിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കോച്ച് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളിയെയും ബെര്‍ത്തുകളില്‍ വിശ്രമിക്കുന്ന യാത്രക്കാരെയും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.പെട്ടെന്നു വലിയ ശബ്ദത്തോടെ ട്രെയിനില്‍ എന്തോ വന്നിടിക്കുന്നതും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. കോച്ചിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണിതെന്നാണു കരുതുന്നത്. വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. 

സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലസോര്‍ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം റെയില്‍വേ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. അപകടദിവസം ബഹനാഗ സ്റ്റേഷനില്‍ ജോലിയില്‍ ഉണ്ടായിരുന്ന ഏതാനും ജീവനക്കാരുടെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. പിടിച്ചെടുത്ത ഫോണുകളിലെ കോള്‍ റെക്കോഡുകള്‍, വാട്സ് ആപ്പ് കോളുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവയെല്ലാം സിബിഐ പരിശോധിച്ചു വരികയാണ്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആണവ വാഹകശേഷി; അഗ്നി പ്രൈം ബാലിസ്റ്റിക്ക് മിസൈൽ രാത്രികാല പരീക്ഷണം വിജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ