പനി ചികിത്സയ്‌ക്കെത്തി; 13കാരിക്ക് നല്‍കിയത് പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്; നഴ്‌സിന് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ സ്റ്റാഫ് നഴ്‌സിനെ സസ്പെന്‍ഡ് ചെയ്തതായി ജോയിന്റ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ. സാറാ സെലിന്‍ പോള്‍ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട് കടലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പനി ചികിത്സയ്‌ക്കെത്തിയ പതിമൂന്ന് കാരിക്ക് നല്‍കിയത് പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്. കുത്തിവയ്പിന് പിന്നാലെ പെണ്‍കുട്ടി തളര്‍ന്നുവീണു. പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സ്റ്റാഫ് നഴ്‌സിനെ സസ്പെന്‍ഡ് ചെയ്തതായി ജോയിന്റ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ. സാറാ സെലിന്‍ പോള്‍ പറഞ്ഞു. 

രണ്ടുദിവസം മുന്‍പായിരുന്നു ആശുപത്രിയില്‍ ചികിത്സാപ്പിഴവ് സംഭവിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി കടലൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ഡോക്ടര്‍ കുത്തിവയ്പിന് കുറിച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അച്ഛനും മകളും നഴ്‌സിന്റെ അടുത്തെത്തി. കുറിപ്പ് വായിച്ചുപോലും നോക്കാതെ നഴ്‌സ് കുത്തിവയ്പ് നടത്തിയതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 

ആദ്യത്തെ കുത്തിവയ്പ് കഴിഞ്ഞ ഉടനെ തന്നെ കുട്ടിയെ രണ്ടാമതും കുത്തിവയ്പ് നടത്താന്‍ നഴ്‌സ് ശ്രമിച്ചപ്പോള്‍ ഒരു തവണ കുത്തിവയ്പിനാണ് ഡോക്ടര്‍ പറഞ്ഞതെന്ന് പിതാവ് നഴ്‌സിനോട് പറഞ്ഞു. നായ കടിച്ചാല്‍ രണ്ട് കുത്തിവയ്പ് വേണമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് നഴ്‌സ് ചോദിക്കുകയും ചെയ്തു. തങ്ങള്‍ പനി ചികിത്സയ്ക്കായാണ് എത്തിയതെന്ന് അറിയിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കായി. അതിനിടെ തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഈ ആശുപത്രിയില്‍ തന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com