'സ്റ്റാലിന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ട്'; ഫറൂഖ് അബ്ദുള്ള

2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നിന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് ഫറൂഖ് അബ്ദുള്ള.
സ്റ്റാലിന്‍/ ഫയല്‍ ചിത്രം
സ്റ്റാലിന്‍/ ഫയല്‍ ചിത്രം

ചെന്നൈ: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നിന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. 

എംകെ സ്റ്റാലിന്റെ ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്ന് വിജയിച്ചാല്‍, രാജ്യത്തെ നയിക്കാന്‍ ആര്‍ക്കാണ് യോഗ്യതയെന്ന് ആ സമയത്ത് തീരുമാനമെടുക്കാം എന്നും അദ്ദേഹം പറഞ്ഞു. 

എംകെ സ്റ്റാലിനും ഡിഎംകെയും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ഡിഎംകെ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com