ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിക്കുന്നു/ഫയല്‍
ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിക്കുന്നു/ഫയല്‍

ഹാഥ്‌രസ് കേസ്; ഒരാള്‍ കുറ്റക്കാരനെന്ന് കോടതി; മൂന്നുപേരെ കുറ്റവിമുക്തരാക്കി

ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട കേസില്‍ ഒരാള്‍ കുറ്റക്കാരനെന്ന് ഹാഥ്‌രസ് സ്‌പെഷ്യല്‍ കോടതി കണ്ടെത്തി

ലഖ്‌നൗ: ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട കേസില്‍ ഒരാള്‍ കുറ്റക്കാരനെന്ന് ഹാഥ്‌രസ് സ്‌പെഷ്യല്‍ കോടതി കണ്ടെത്തി. മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കി. പ്രധാന പ്രതിയായ സന്ദീപ് സിങ്ങിനെയാണ് കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. രവി, ലവ് ഖുഷ്, രാമു എന്നി പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. 

' ഐപിസി സെക്ഷന്‍ 304 പ്രകാരം, ബോധപൂര്‍വ്വമല്ലാത്ത നരഹത്യയും എസ്‌സി, എസ്ടി പീഡന നിരോധന നിയമം ചുമത്താനുമുള്ള കുറ്റങ്ങളില്‍ സന്ദീപ് സിങ് ഏര്‍പ്പെട്ടതായി കോടതി കണ്ടെത്തി. ശിക്ഷാ വിധി ഉടന്‍ പുറപ്പെടുവിക്കും. 

2020 സെപ്റ്റംബര്‍ 14നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം, വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ സംസ്‌കരിച്ചത് അടക്കം യുപി പൊലീസിന്റെ സമീപനങ്ങള്‍ക്ക് എതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

പിന്നീട്, കേസ് സിബിഐ ഏറ്റെടുത്തു. നാലുപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും 2020 മാര്‍ച്ച് വരെ പെണ്‍കുട്ടിയും മുഖ്യപ്രതി സന്ദീപുമായി നല്ല ബന്ധമായിരുന്നെന്നും ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതാണ് പ്രതിക്ക് പക കൂടാന്‍ കാരണമെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com