ഭാര്യയെ സര്‍വകലാശാല രജിസ്ട്രാര്‍ ആക്കാം, 85 ലക്ഷം രൂപ കൈമാറി; തട്ടിപ്പില്‍ വീണ് ബിജെപി നേതാവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2023 03:07 PM  |  

Last Updated: 04th March 2023 03:07 PM  |   A+A-   |  

FRAUD CASE

പ്രതീകാത്മക ചിത്രം

 

ചണ്ഡീഗഡ്: ഹരിയാനയില്‍ ഭാര്യയ്ക്ക് സര്‍വകലാശാലയില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവിന്റെ 85 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. ഗുരു ജംഭേശ്വര്‍ സയന്‍സ് ആന്റ് ടെക്‌നോളജി സര്‍വകലാശാലയില്‍ ഭാര്യയ്ക്ക് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാവ് പീയുഷ് മെഹ്തയെയാണ് തട്ടിപ്പിന് ഇരയാക്കിയത്. 

ഹിസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 2018ല്‍ രജിസ്ട്രാര്‍ തസ്തികയിലെ നിയമനത്തിന് ഗുരു ജംഭേശ്വര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അപേക്ഷ ക്ഷണിച്ചിരുന്നു. ഒഴിവിലേക്ക് തന്റെ ഭാര്യയും അപേക്ഷിച്ചിരുന്നതായി പീയുഷ് മെഹ്ത പരാതിയില്‍ പറയുന്നു.

ഭാര്യയെ രജിസ്ട്രാര്‍ ആക്കാമെന്ന് പറഞ്ഞാണ് പ്രതികള്‍ തന്നെ സമീപിച്ചത്. ഇതിന് പകരമായി 95 ലക്ഷം രൂപയാണ് അവര്‍ ചോദിച്ചത്. മുന്‍കൂറായി 85 ലക്ഷം രൂപ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 35 ലക്ഷം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. അമ്മാവനില്‍ നിന്ന് 50 ലക്ഷം രൂപ സംഘടിപ്പിച്ച് അതും കൈമാറിയതായും പീയുഷ് മെഹ്ത പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒന്നൊന്നര പ്രതികാരം, ഭാര്യ കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവ് കാമുകന്റെ ഭാര്യയെ വിവാഹം ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ