വിജയകരമായി പൂര്‍ത്തിയാക്കിയത് 99 രക്ഷാദൗത്യങ്ങള്‍, കുങ്കിയാന കലീമിന് ഇനി വിശ്രമജീവിതം; സല്യൂട്ട് നല്‍കി വനംവകുപ്പ്- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 03:16 PM  |  

Last Updated: 08th March 2023 03:16 PM  |   A+A-   |  

kaleem

കുങ്കിയാന കലീമിന്റെ വിരമിക്കല്‍ ചടങ്ങ്, സ്‌ക്രീന്‍ഷോട്ട്

 

ചെന്നൈ:  99 രക്ഷാദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി വനംവകുപ്പിന്റെ പ്രിയങ്കരനായി മാറിയ കുങ്കിയാന കലീമിന് ഇനി വിശ്രമ ജീവിതം.60 വയസായ കലീം കുങ്കിയാന ചുമതലയില്‍ നിന്ന് വിരമിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട സേവനം മാനിച്ച് കലീമിന് സല്യൂട്ട് നല്‍കിയാണ് വനംവകുപ്പ് ആദരിച്ചത്.

തമിഴ്‌നാട്ടിലെ കോഴിക്കാമുത്തി ആനത്താവളത്തിലെ കുങ്കിയാനയാണ് കലീം. 99 രക്ഷാദൗത്യമാണ് കലീം വിജയകരമായി പൂര്‍ത്തിയാക്കിയത്. സലീമിന്റെ സേവനം കണക്കിലെടുത്ത് വിരമിക്കല്‍ ചടങ്ങില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് വനംവകുപ്പ് ആദരിച്ചത്. ഇനി ആനത്താവളത്തില്‍ കലീം വിശ്രമ ജീവിതം നയിക്കും.

സത്യമംഗലം കടുവാ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 1972ലാണ് കലീം ആനത്താവളത്തില്‍ എത്തിയത്. ആനക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ട കലീമിനെ രക്ഷിച്ച് ആനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പരിശീലനത്തിലൂടെയാണ് കലീമിനെ കുങ്കിയാനയാക്കി മാറ്റിയത്. 

എട്ടടി ഉയരവും അഞ്ച് ടണ്‍ ഭാരവുമുള്ള കലീം തമിഴ്‌നാട്, കേരള, കര്‍ണാടക, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലായി 30 വര്‍ഷത്തിനിടെ 99 രക്ഷാദൗത്യങ്ങളിലാണ് പങ്കെടുത്തത്. 'കലീം വിരമിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞു' - വീഡിയോ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയാ സാഹു ട്വിറ്ററില്‍ കുറിച്ച വരികളാണിത്.

 


ഈ വാര്‍ത്ത കൂടി വായിക്കൂ 

കുരങ്ങന്‍ പോലും തോറ്റുപോകും!, ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചുപാഞ്ഞ് പുലി; വാല്‍പ്പാറയില്‍ നിന്നുള്ള ദൃശ്യം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ