വീട്ടിലെ ഫ്രിഡ്ജ്‌ പൊട്ടിത്തെറിച്ചു; ഇന്‍സ്‌പെക്ടറും യുവതിയും മരിച്ചു

വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോയമ്പത്തൂര്‍: ഫ്രിഡ്ജ്‌ പൊട്ടിത്തെറിച്ച് പൊലീസുകാരനും സ്ത്രീയും മരിച്ചു. കോയമ്പത്തൂര്‍ ജില്ലയിലെ പൊള്ളാച്ചിക്ക് സമീപം നല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇന്‍സ്‌പെക്ടര്‍ ശബരിനാഥ്, ശാന്തി എന്നിവരാണ് മരിച്ചത്.

വീട്ടിലെ ഫ്രിഡ്ജ്‌ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com