ഫയൽ ചിത്രം
ഫയൽ ചിത്രം

ഇൻസ്റ്റാ​ഗ്രാമിൽ ഒരു മണിക്കൂറിനുള്ളിൽ 50,000 ഫോളോവേഴ്‌സ്, 16കാരിയിൽ നിന്നും തട്ടിയത് 55,000 രൂപ

ഇൻസ്റ്റാ​ഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ്

മുംബൈ: ഇൻസ്റ്റാ​ഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാമെന്ന് പറഞ്ഞ് 16കാരിയിൽ നിന്നും 55,000 രൂപ തട്ടിയെടുത്തു. പിതാവിന്റെ മൊബൈലിലാണ് പെൺകുട്ടി ഇൻസ്റ്റാ​ഗ്രാം ഉപയോ​ഗിച്ചിരുന്നത്. മാർച്ച് ഒന്നിന് സൊനാലി സിം​ഗ് എന്ന അക്കൗണ്ടിൽ നിന്നും ഫോളോ റിക്വസ്റ്റ് വന്നു.  താൻ സ്‌കൂളിലെ പഴയ സഹപാഠിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ്‌ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. രണ്ടായിരം രൂപയുണ്ടെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ ഇൻസ്റ്റാ​ഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 50,000 ആക്കി തരാമെന്ന് വാ​ഗ്‌ദാനം നൽകി. 

എന്നാൽ പറഞ്ഞ തുക പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്ന 600 രൂപ അയച്ചു നൽകി. തുടർന്ന് മാർച്ച് നാലിന് വീണ്ടും സന്ദേശമെത്തി പണം തികയില്ലെന്നും നാലായിരം രൂപ കൂടി വേണമെന്നുമായി. ഇതിന് പിന്നാലെ പിതാവിന്റെ അക്കൗണ്ടിൽ നിന്നും പെൺകുട്ടി  ഓൺലൈനായി പണം നൽകി. ഇങ്ങനെ പല സമയങ്ങളിലായി 55,000 രൂപയാണ് പെൺകുട്ടിയുടെ കയ്യിൽ നിന്നും തട്ടിയെടുത്തത്.

ദിവസങ്ങൾക്ക് മുൻപാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായ വിവരം പിതാവ് മനസിലാക്കുന്നത്. തുടർന്ന് മകളോട് കാര്യം തിരക്കിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com