സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്; സൂപ്പര്‍ സ്റ്റാറിന്റെ എക്‌സിബിഷന്‍ സന്ദര്‍ശനം, തമിഴ്‌നാട്ടില്‍ പുതിയ ചര്‍ച്ചകള്‍

സ്റ്റാലിന്റെ ജീവിത യാത്രയും രാഷ്ട്രീയ യാത്രയും ഒന്നുതന്നെയാണെന്നും അതിനെ വേര്‍തിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്. സ്റ്റാലിന്റെ ജീവിത യാത്രയും രാഷ്ട്രീയ യാത്രയും ഒന്നുതന്നെയാണെന്നും അതിനെ വേര്‍തിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിന്റെ എഴുപതാം ജന്‍മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഫോട്ടോ എക്‌സിബിഷന്‍ കാണാന്‍ എത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ യോഗി ബാബുവിനും തമിഴ്‌നാട് മന്ത്രി പി കെ ശേഖര്‍ ബാബുവിനും ഒപ്പമാണ് രജനി എക്‌സിബിഷന്‍ കാണാന്‍ എത്തിയത്. 

തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് സ്റ്റാലിന്‍ എത്തിയത് ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനം മനസ്സിലാക്കിയ ജനങ്ങള്‍ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുകയായിരുന്നു-രജനീകാന്ത് പറഞ്ിഞു. 

ഫെബ്രുവരി 28നാണ് എക്‌സിബിഷന്‍ കമല്‍ ഹാസന്‍ ഉദ്ഘാടനം ചെയ്തത്. സ്റ്റാലിന്റെ സ്വകാര്യ, പൊതു ജീവിതവുമായി ബന്ധപ്പെട്ട 120 ചിത്രങ്ങളാണ് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കു്‌നനത്. 

സ്റ്റാലിനെ പുകഴ്ത്തിയുള്ള രജനീകാന്തിന്റെ പ്രസ്താവന തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. രാഷ്ട്‌യത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും, രജനി പുതിയ നീക്കങ്ങള്‍ ആരംഭിക്കുന്നതായായുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഡിഎംകെയുമായി സഖ്യത്തിലെത്താന്‍ കമല്‍ഹാസനും നീക്കം സജീവമാക്കിയിട്ടുണ്ട്. ഇറോഡ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കമല്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com