'മധ്യപ്രദേശും ബിജെപിയോട് ഗുഡ്‌ബൈ പറയും';   മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് എഎപി

By സമകാലികമലയാളം ഡെസ്ക്  |   Published: 14th March 2023 09:25 PM  |  

Last Updated: 14th March 2023 09:25 PM  |   A+A-   |  

Kejriwal1

അരവിന്ദ് കെജരിവാള്‍/ഫയല്‍

 

ഭോപ്പാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ 230 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജരിവാള്‍. ഭോപ്പാലില്‍ ആം ആദ്മി പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

ആം ആദ്മി പാര്‍ട്ടി മേധാവിക്കൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഉണ്ടായിരുന്നു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഡല്‍ഹി മോഡല്‍ ഇവിടെയും ആവര്‍ത്തിക്കുമെന്ന് കെജരിവാള്‍ പറഞ്ഞു. കുട്ടികള്‍ക്കായി മികച്ച സ്‌കൂള്‍, കുറഞ്ഞ നിരക്കില്‍ വൈദ്യുതി, ആരോഗ്യരംഗത്തുള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ ഡല്‍ഹി മാതൃകയില്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മധ്യപ്രദേശിലെ ജനങ്ങള്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്ക് എടുത്താണ് അധികാരത്തിലെത്തിയത്. ഈ ദുഷിച്ച രാഷ്ട്രീയ സംവിധാനം ഇല്ലാതാക്കാന്‍ ആംആദ്മിക്കേ കഴിയുകയുള്ളു. വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചടി നല്‍കുമെന്നും കെജരിവാള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 2026ല്‍ ഇന്ത്യയെ അഖണ്ഡ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും; വീണ്ടും വിദ്വേഷ പ്രസംഗവുമായി രാജാ സിങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ