കശ്മീരി പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന പരാമർശം; രാഹുൽ ​ഗാന്ധിക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്

പ്രത്യേക കേസുമായി ബന്ധപ്പെട്ട് താൻ ഒരു പെൺകുട്ടിയോട് സംസാരിച്ചപ്പോൾ അവൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി എന്നാണ് രാഹുൽ യാത്രക്കിടെ പറഞ്ഞത്
രാഹുൽ ​ഗാന്ധി/ പിടിഐ
രാഹുൽ ​ഗാന്ധി/ പിടിഐ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് ഡൽഹി പൊലീസ് നോട്ടീസയച്ചു. ജമ്മു കശ്മീരിൽ നിരവധി പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന് രാഹുൽ പ്രതികരിച്ചിരുന്നു. ഭാരത് ജോ‍ഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിലെ ശ്രീന​ഗറിൽ വച്ചായിരുന്നു രാഹുലിന്റെ പരാമർശം. ഈ വിഷയത്തിലാണ് പൊലീസ് നോട്ടീസ് അയച്ചത്. 

പ്രത്യേക കേസുമായി ബന്ധപ്പെട്ട് താൻ ഒരു പെൺകുട്ടിയോട് സംസാരിച്ചപ്പോൾ അവൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി എന്നാണ് രാഹുൽ യാത്രക്കിടെ പറഞ്ഞത്. പൊലീസിനെ വിളിച്ച് വിവരങ്ങൾ കൈമാറട്ടെ എന്ന് ആ പെൺകുട്ടിയോട് താൻ പറഞ്ഞു. എന്നാൽ പൊലീസിനെ വിളിക്കരുതെന്നും അത് തനിക്ക് നാണക്കേടാകുമെന്ന് ആ പെൺകുട്ടി പ്രതികരിച്ചു എന്നുമായിരുന്നു രാഹുൽ പറഞ്ഞത്. 

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സമീപിച്ച ഇരകളുടെ വിശദാംശങ്ങൾ നൽകണമെന്ന് പൊലീസ് നേട്ടീസിൽ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇതുമായി ബന്ധപ്പെട്ട ചോദ്യാവലി തയ്യാറാക്കിയാണ് നോട്ടീസ് അയച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com