എല്ലാ മദ്രസകളും അടച്ചുപൂട്ടും; 'അവര്‍ രാജ്യത്തിന് ഭീഷണി'; ഹിമന്ത ബിശ്വ ശര്‍മ

സ്‌കൂളുകളിലും കോളജുകളിലും വിദ്യാഭ്യാസം തുടരാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്  
അമിത് ഷായ്‌ക്കൊപ്പം ഹിമന്ത ബിശ്വ ശര്‍മ
അമിത് ഷായ്‌ക്കൊപ്പം ഹിമന്ത ബിശ്വ ശര്‍മ

ബംഗളൂരു: സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളും അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസ പഠനത്തിന് പകരം സ്‌കൂളുകളിലും കോളജുകളിലും പഠിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നതെന്ന് ശര്‍മ പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വിജയ് സങ്കല്‍പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമില്‍ 600 മദ്രസകള്‍ പൂട്ടിയതായി അദ്ദേഹം പറഞ്ഞു. ബാക്കി മദ്രസകളും അടച്ചൂപൂട്ടും. മദ്രസകള്‍ക്ക് പകരം സ്‌കൂളുകളും കോളേജുകളും വഴി വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ശര്‍മ്മ പറഞ്ഞു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ നമ്മുടെ നാടിനും സംസ്‌കാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ചേര്‍ന്ന് ഇന്ത്യയുടെ ചരിത്രത്തെ മുഗള്‍ അനുകൂലവിവരണമാക്കി മാറ്റി. ഇന്ത്യയുടെ ചരിത്രം ബാബറിനേയും ഔറംഗസീബിനേയും ഷാജഹാനെയും കുറിച്ചുള്ളതാണെന്നാണ് അവര്‍ കാണിച്ചുതന്നത്. എന്നാല്‍ ഇന്ത്യയുടെ ചരിത്രം നിര്‍മ്മിച്ചത് ഛത്രപതി ശിവജിയും, ഗുരു ഗോവിന്ദ് സിങും സ്വാമി വിവേകാനന്ദനുമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പുതിയ മുഗളന്‍മാരാണ് കോണ്‍ഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com