ഒരു കുപ്പി മദ്യത്തിന് മേല്‍ 10 രൂപ പശു സെസ്; പ്രതിവര്‍ഷം 100 കോടി ലക്ഷ്യം; ബജറ്റ് പ്രഖ്യാപനവുമായി ഹിമാചല്‍

പശു സെസ് ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ പ്രഖ്യാപനവുമായി ഹിമാചല്‍ സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷിംല: പശു സെസ് ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ പ്രഖ്യാപനവുമായി ഹിമാചല്‍ സര്‍ക്കാര്‍. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പശു സെസായി പത്തുരൂപ ഈടാക്കും.  പ്രതിവര്‍ഷം നൂറ് കോടി രൂപ സമാഹരിക്കാനാണ് കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. പൊതുഗതാഗത സംവിധാനത്തില്‍ ഇലക്്ട്രിക് വാഹനം ഉപയോഗിക്കുന്ന രീതിയില്‍ മാതൃകാസംസ്ഥാനമായി ഹിമാചലിനെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. 

തദ്ദേശഭരണ പ്രതിനിധികളുയെ ഓണറേറിയം വര്‍ധിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 212 രൂപയില്‍ നിന്ന് 240 രൂപയായി ഉയര്‍ത്തി. മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മത്സ്യക്കുളങ്ങള്‍ സ്ഥാപിക്കുന്നതിനായി 80 ശതമാനം സബ്‌സിഡി നല്‍കും. 25000 പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങന്‍ 25,000 രൂപ തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com