കാമുകനുമായി ഒന്നിച്ചുള്ള താമസം എതിര്‍ത്തു, സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു; എട്ടുവര്‍ഷത്തിന് ശേഷം കേസ് തെളിയിച്ചു

കര്‍ണാടകയില്‍ സഹോദരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ സഹോദരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. എട്ടുവര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന യുവതിയും പങ്കാളിയും മഹാരാഷ്ട്രയില്‍ മറ്റൊരു പേരില്‍ കഴിയുന്നതായി തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കുന്നത് സഹോദരന്‍ എതിര്‍ത്താണ് കൊലപാതകത്തിലേക്ക്  നയിച്ചതെന്ന് പൊലീസ് പറയുന്നു.

ബംഗളൂരു ജിഗാനിയില്‍ 2015ലാണ് സംഭവം. ലിംഗരാജു സിദ്ധപ്പ പൂജാരിയെ 31കാരിയായ സഹോദരി ഭാഗ്യശ്രീയും ലിവ് ഇന്‍ പാര്‍ട്ണര്‍ ശിവപുത്രയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നതാണ് കേസ്.

കോളജ് കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. കുടുംബം എതിര്‍ക്കുമെന്ന് ഭയന്ന് ഇരുവരും ബംഗളൂരുവിലേക്ക് താമസം മാറ്റി. വാടക വീട്ടില്‍ ഒരുമിച്ചാണ് ഇരുവരും താമസിച്ചിരുന്നത്. ജിഗാനി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.

ഒരു ദിവസം ഭാഗ്യശ്രീയുടെ വീട്ടില്‍ എത്തിയ ലിംഗരാജു, ഭാഗ്യശ്രീയും ശിവപുത്രയും ഒരുമിച്ച് താമസിക്കുന്നതായി മനസിലാക്കി ബന്ധത്തെ എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ടു. വഴക്ക് പിന്നെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ഇരുവരും ചേര്‍ന്ന് ലിംഗരാജുവിന്റെ മൃതദേഹം കഷണങ്ങളാക്കി. തുടര്‍ന്ന് വ്യത്യസ്ത ബാഗുകളിലാക്കി ഇറച്ചിക്കടകള്‍ക്കും തടാകങ്ങള്‍ക്കും സമീപം ഉപേക്ഷിച്ചു. അയല്‍വാസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇരുവരും ജോലി ചെയ്യുന്ന ഫാക്ടറിയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തില്‍ തല ഒഴികെ മറ്റു ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെത്തി. എന്നാല്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി കുറെനാള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. 

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ, കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. എന്നാല്‍ ഇരുവര്‍ക്കുമായുള്ള തെരച്ചില്‍ സമാന്തരമായി പൊലീസ് നടത്തിയിരുന്നു. അതിനിടെയാണ് ഇരുവരും മഹാരാഷ്ട്രയിലെ നാസിക്കില്‍ ഉണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com