രണ്ടാംക്ലാസുകാരിയെ തല്ലി; അധ്യാപകനെ സ്‌കൂളില്‍ ഓടിച്ചിട്ട് അടിച്ച്‌ മാതാപിതാക്കള്‍, അറസ്റ്റ് (വീഡിയോ)

രണ്ടാംക്ലാസുകാരിയായ മകളെ തല്ലിയെന്ന് ആരോപിച്ച് അധ്യാപകനെ ഓടിച്ചിട്ട് മര്‍ദിച്ച് രക്ഷിതാക്കള്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് മര്‍ദനമേറ്റത്
മാതാപിതാക്കള്‍ അധ്യാപകനെ മര്‍ദിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
മാതാപിതാക്കള്‍ അധ്യാപകനെ മര്‍ദിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

ചെന്നൈ: രണ്ടാംക്ലാസുകാരിയായ മകളെ തല്ലിയെന്ന് ആരോപിച്ച് അധ്യാപകനെ ഓടിച്ചിട്ട് മര്‍ദിച്ച് രക്ഷിതാക്കള്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാപിതാക്കളെയും മുത്തച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

കുട്ടിയെ തല്ലിയത് ചോദിക്കാനാണ് മാതാപിതാക്കളായ സെന്‍വിയും ശിവലിംഗവും സ്‌കൂളിലെത്തിയത്. അധ്യാപകനായ ഭരതിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. കുട്ടിയെ തല്ലാന്‍ ആരാണ് അധികാരം തന്നതെന്ന് അമ്മ ചോദിക്കുന്നുണ്ട്. അധ്യാപകനെ ചെരുപ്പൂരി അടിക്കുമെന്നും ഇവര്‍ പറയുന്നു. പിന്നാലെ പിതാവ് അധ്യാപകനെ സ്‌കൂളിന് ചുറ്റും ഓടിച്ച് മര്‍ദിക്കുകകയായിരുന്നു. 

കുട്ടികളും അധ്യാപകരും നോക്കിനില്‍ക്കെയായിരുന്നു ഭരതിനെ മാതാപിതാക്കള്‍ മര്‍ദിച്ചത്. കുട്ടിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കും ഭീഷണിപ്പെടുത്തലിനും ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

ഏഴുവയസ്സുകാരി മറ്റു കുട്ടികളുമായി തല്ലുണ്ടാക്കിയത് അധ്യാപകന്‍ തടയുകയാണ് ചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കുട്ടിയെ സീറ്റ് മാറ്റിയിരിത്തിയപ്പോള്‍ വീണതാണെന്നും വീട്ടിലെത്തി അധ്യാപകന്‍ മര്‍ദിച്ചതാണെന്ന് പറയുകയായിരുന്നു എന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com