വിഭജനത്തോടെ ഇന്ത്യ ഹിന്ദുരാഷ്ട്രമായി; കെലാഷ് വിജയ് വര്‍ഗിയ

മതത്തിന്റെ അടിസ്ഥാനത്തിലാണ് 1947ല്‍ ഇന്ത്യയെയും പാകിസ്ഥാനെയും രണ്ടായി വിഭജിച്ചത് 
ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ
ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ

ഇന്‍ഡോര്‍: മതത്തിന്റെ അടിസ്ഥാനത്തിലാണ്  1947ല്‍ ഇന്ത്യയെയും പാകിസ്ഥാനെയും രണ്ടായി വിഭജിച്ചതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ചിലരുടെ ആവശ്യത്തോടുള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

'ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാ വിഭജനമുണ്ടായത്. വിഭജനത്തോടെ പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടു. ശേഷിക്കുന്ന രാജ്യം ഹിന്ദു രാഷ്ട്രമായി'- വിജയ് വാര്‍ഗിയ പറഞ്ഞു.

ഭോപ്പാലില്‍ താമസിക്കുന്ന തന്റെ മുസ്ലീം സുഹൃത്ത് എല്ലാ ദിവസവും ഹനുമാന്‍ ചാലിസ പാരായണം ചെയ്യാറുണ്ടെന്നും ശിവക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്നും വിജയ് വാര്‍ഗിയ പറഞ്ഞു. എങ്ങനെയാണ് ഇതിന് പ്രചോദനം ലഭിച്ചതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ തന്റെ കുടുംബത്തിന്റെ ചരിത്രം വായിച്ചപ്പോള്‍ തന്റെ പൂര്‍വ്വികര്‍ രാജസ്ഥാനിലെ രജപുത്രരാണെന്നും അദ്ദേഹത്തിന്റെ ചില ബന്ധുക്കള്‍ ഇപ്പോഴും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും താമസിക്കുന്ന രജപുത്രരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് വിജയ് വര്‍ഗീയ പറഞ്ഞു.

യുവാക്കളെ മയക്കുമരുന്നില്‍ നിന്ന് അകറ്റാന്‍ സംസ്ഥനത്ത് ഹനുമാന്‍ ചാലിസ ക്ലബുകള്‍ രൂപീകരിക്കുന്ന കാര്യങ്ങള്‍ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com