'ആ നഷ്ടം ഇപ്പോഴും മനസിനെ വേദനിപ്പിക്കുന്നു', സൈക്കിള്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ബ്ലിങ്കര്‍ ലൈറ്റ് നല്‍കി യുവതി, കാരണമിത്- വീഡിയോ

2022 ഡിസംബര്‍ 25ന് മുത്തച്ഛന് ഉണ്ടായ ദാരുണ മരണമാണ് ഇത്തരത്തില്‍ സാമൂഹിക സേവനം ചെയ്യാന്‍ ഖുഷിയെ പ്രേരിപ്പിച്ചത്
സൈക്കിളില്‍ യുവതി ബ്ലിങ്കര്‍ ലൈറ്റ് ഘടിപ്പിക്കുന്ന ദൃശ്യം
സൈക്കിളില്‍ യുവതി ബ്ലിങ്കര്‍ ലൈറ്റ് ഘടിപ്പിക്കുന്ന ദൃശ്യം

ലക്‌നൗ: ജീവിതത്തില്‍ ഉണ്ടാകുന്ന ചില ദുരന്തങ്ങള്‍ ചിലരെ മാറ്റി ചിന്തിപ്പിക്കാറുണ്ട്. മറ്റാര്‍ക്കും സമാനമായ നിലയില്‍ ദുരന്തം സംഭവിക്കാതിരിക്കാന്‍ ബോധവത്കരണം നടത്തുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ ഒരു യുവതി നടത്തിയ സാമൂഹിക സേവനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഉത്തര്‍പ്രദേശ് ലക്‌നൗ സ്വദേശിനി ഖുഷി പാണ്ഡെയാണ് ബ്ലിങ്കര്‍ ലൈറ്റ് സൗജന്യമായി നല്‍കി മാതൃകയായത്. സൈക്കിള്‍ ഓടിക്കുന്നവര്‍ക്കാണ് ബ്ലിങ്കര്‍ ലൈറ്റ് സമ്മാനമായി നല്‍കിയത്. ഇതിന് പുറമേ ഇത് സൈക്കിളില്‍ ഘടിപ്പിച്ച് നല്‍കുകകൂടി ചെയ്ത് വേറിട്ട സേവനമാണ് ഖുഷി നടത്തിയത്.

2022 ഡിസംബര്‍ 25ന് മുത്തച്ഛന് ഉണ്ടായ ദാരുണ മരണമാണ് ഇത്തരത്തില്‍ സാമൂഹിക സേവനം ചെയ്യാന്‍ ഖുഷിയെ പ്രേരിപ്പിച്ചത്. ഇരുട്ടില്‍ മുത്തച്ഛന്‍ ഓടിച്ചുവന്ന സൈക്കിള്‍ കാണാതെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇനി ആര്‍ക്കും ഇത്തരത്തില്‍ സംഭവിക്കാതിരിക്കാനാണ് സൈക്കിള്‍ വരുന്നത് ദൂരത്ത് നിന്ന് തന്നെ തിരിച്ചറിയുന്നതിന് സഹായകമായ ബ്ലിങ്കര്‍ ലൈറ്റ് ഘടിപ്പിച്ച് നല്‍കിയത്. നഗരത്തില്‍ സൈക്കിള്‍ ഓടിക്കുന്നവര്‍ക്ക് സൗജന്യമായി ബ്ലിങ്കര്‍ ലൈറ്റ് നല്‍കുക എന്ന ദൗത്യം ഏറ്റെടുത്ത് ചെയ്യുകയായിരുന്നു 23കാരി.

വേണ്ടപ്പെട്ടവര്‍ നഷ്ടപ്പെട്ടാലുള്ള വേദന മറക്കാന്‍ കഴിയില്ലെന്ന് ഖുഷി പറഞ്ഞു. മുത്തച്ഛനെ സഹായിക്കാനും സാധിച്ചില്ല. ഇതിലുള്ള പശ്ചാത്താപമാണ് ബ്ലിങ്കര്‍ ലൈറ്റ് നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഖുഷി പറയുന്നു. ഇതുവരെ 500 പേര്‍ക്കാണ് ഖുഷി ബ്ലിങ്കര്‍ ലൈറ്റ് നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com