140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്; രാജ്യത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് ബാധിതര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd March 2023 11:26 AM |
Last Updated: 23rd March 2023 11:26 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍. പുതുതായി 1300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവില്‍ 7605 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മരണനിരക്ക് 1.19 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 89,078 പരിശോധനകളാണ് നടത്തിയത്. 98.79 ശതമാനമാണ് രോഗമുക്തി നിരക്ക്. 220.65 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. മാസ്‌ക് ധരിക്കണമെന്നും കോവിഡ് ഉചിത പെരുമാറ്റം പാലിക്കണമെന്നും കോവിഡ് അവലോകന യോഗത്തില്‍ മോദി നിര്‍ദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
രാഹുല്‍ ഗാന്ധിക്കു തിരിച്ചടി; മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്നു കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ