രാഹുല്‍ ഗാന്ധിക്ക് എതിരായ വിധി; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു, രാഷ്ട്രപതിയെ കാണും

രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ് വിധിയില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്
രാഹുല്‍ ഗാന്ധി/പിടിഐ
രാഹുല്‍ ഗാന്ധി/പിടിഐ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ് വിധിയില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. നാളെ വിജയ് ചൗക്കില്‍ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പിസിസികള്‍ക്ക് നിര്‍ദേശം നല്‍കും. 

വിഷയം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാനും കോണ്‍ഗ്രസ് ഉന്നത തലയോഗത്തില്‍ തീരുമാനമായി. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാള്‍ യോഗം ചേര്‍ന്നത്. 

എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു എന്ന പ്രസംഗത്തിന് എതിരെ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ കേസിലാണ് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com