രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്; രാഹുൽ ​ഗാന്ധി നാളെ മാധ്യമങ്ങളെ കാണും

നാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് വാർത്താസമ്മേളനം
രാഹുൽ ​ഗാന്ധി/ പിടിഐ
രാഹുൽ ​ഗാന്ധി/ പിടിഐ

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി നാളെ മാധ്യമങ്ങളെ കാണും. നാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് വാർത്താസമ്മേളനം. നേരത്തെ എംപി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കപ്പെട്ട നടപടിയിൽ ട്വിറ്ററിലൂടെ രാഹുൽ പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് പോരാടുന്നതെന്നും അതിനുവേണ്ടി എന്തു വില കൊടുക്കാനും തയ്യാറാണെന്നുമാണ് രാഹുലിന്റെ ട്വീറ്റ്. 

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺ​ഗ്രസ്. നാളെ മുതൽ സംസ്ഥാന,ദേശീയ തലത്തിൽ കോൺഗ്രസ് പ്രവ‍ർത്തകർ പ്രതിഷേധം ശക്തമാക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പ്രതിഷേധം ശക്തമാക്കും. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും, അദ്ദേഹം അറിയിച്ചു. 

അദാനി വിഷയത്തിൽ ശബ്ദമുയർത്തിയതിന്റെ പ്രതികാരമാണ് രാഹുലിനെതിപായ നടപടിയെന്നും ജയറാം രമേശ് പറഞ്ഞു. സൂറത്ത് കോടകി വിധിക്ക് അടിസ്ഥാനമായ മാനനഷ്ട കേസിലെ പരാതിക്കാരൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതിലും, പിന്നീട് അത് പിൻവലിപ്പിച്ചതിലും ദുരൂഹതയുണ്ട്. പാർലമെൻറ് പ്രസംഗത്തിന് ശേഷമാണ് സ്റ്റേ പിൻവലിച്ചത്, ജയറാം രമേശ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com