കോവിഡ്‌ കാലത്ത്‌ ജാമ്യം കിട്ടിയവർ 15 ദിവസത്തിനകം ജയിലുകളിലേക്ക്‌ മടങ്ങണം: സുപ്രീംകോടതി 

കോവിഡ്‌ കാലത്ത്‌ രാജ്യത്തെ ജയിലുകളിലെ സാഹചര്യങ്ങൾ പരിഗണിച്ച്‌ സ്വമേധയാ എടുത്ത കേസിലാണ്‌ പുതിയ ഉത്തരവ്‌
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കോവിഡ് കാലത്ത് പരോളിൽ പുറത്തിറങ്ങിയ തടവുകാർ 15 ദിവസത്തിനകം ജയിലുകളിൽ തിരിച്ചെത്തണമെന്ന്‌ സുപ്രീംകോടതി. കോവിഡ് വ്യാപകമായ ഘട്ടത്തിൽ അടിയന്തരസാഹചര്യങ്ങൾ പരിഗണിച്ച്‌ പരോളോ ഇടക്കാല ജാമ്യമോ അനുവദിച്ച വിചാരണത്തടവുകാരും കുറ്റവാളികളും ജയിലിലേക്ക്‌ മടങ്ങണമെന്നാണ് ഉത്തരവ്. ജസ്റ്റിസ്‌ എം ആർ ഷാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. 

കോവിഡ്‌ കാലത്ത്‌ രാജ്യത്തെ ജയിലുകളിലെ സാഹചര്യങ്ങൾ പരിഗണിച്ച്‌ സ്വമേധയാ എടുത്ത കേസിലാണ്‌ പുതിയ ഉത്തരവ്‌. കോടതി നിർദേശപ്രകാരം സംസ്ഥാനങ്ങളിലെ ഉന്നതാധികാര സമിതികളാണ്‌ ജാമ്യ, പരോൾ അപേക്ഷകളിൽ തീരുമാനമെടുത്തത്‌. തിരിച്ചെത്തിയവർക്ക്‌ ജാമ്യ അപേക്ഷ നൽകാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com