'കോടതിയുടെ വേഗം കാണട്ടെ'; 'ശൂര്‍പ്പണഖ' പരാമര്‍ശത്തില്‍ മോദിക്കെതിരെ മാനനഷ്ടക്കേസിന് രേണുക- വീഡിയോ

ബിജെപി നേതാവ് നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കേ, ബിജെപിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി, രേണുക ചൗധരി/ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി, രേണുക ചൗധരി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബിജെപി നേതാവ് നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കേ, ബിജെപിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. 2018ല്‍ പാര്‍ലമെന്റില്‍ നടത്തിയ 'ശൂര്‍പ്പണഖ' പരാമര്‍ശത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി അറിയിച്ചു.

കഴിഞ്ഞദിവസമാണ് അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന രേണുക ചൗധരിയുടെ പ്രഖ്യാപനം.'ഇനി കോടതികള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് നോക്കാം' എന്ന കുറിപ്പോടെ മോദിയുടെ പരാമര്‍ശത്തിന്റെ വീഡിയോ രേണുക ട്വീറ്റ് ചെയ്തു. അതേസമയം, പ്രധാനമന്ത്രി 'ശൂര്‍പ്പണഖ' എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ കോടതിയിലേക്ക് പോകാനാവില്ലെന്നും ട്വീറ്റിനു താഴെ കമന്റുകളും നിറയുന്നുണ്ട്.

2018 ഫെബ്രുവരി 7നാണ് സംഭവം. പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു. അതിനിടെ, അന്നത്തെ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ശാസന രേണുക ചൗധരി ചിരിച്ചുകൊണ്ട് നേരിട്ടു. പിന്നാലെ, രേണുകയെ തടയരുതെന്നും രാമായണം സീരിയലിനു ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു ചിരി കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.ശൂര്‍പ്പണഖയെയാണ് മോദി ഉദ്ദേശിച്ചതെന്നാണ് രേണുകയുടെ ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com