സ്വാഭാവിക നടപടി;  ആരും നിയമത്തിന് അതീതരല്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 24th March 2023 04:05 PM  |  

Last Updated: 24th March 2023 04:05 PM  |   A+A-   |  

anurag_thakoor

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍/ ഫയല്‍

 

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ തീരുമാനം സ്വാഭാവിക നടപടിയെന്ന് ബിജെപി. ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ല. ആരും നിയമത്തിന് അതീതരല്ലെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധി ഇപ്പോള്‍ ജാമ്യത്തിലാണ്. പാര്‍ലമെന്റില്‍ സത്യത്തില്‍ നിന്ന് അകന്ന് പോകുന്നത് അദ്ദേഹത്തിന് ശീലമാണ്. താന്‍ പാര്‍ലമെന്റിനും നിയമത്തിനും രാജ്യത്തിനും മുകളിലാണെന്ന് രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നു. പ്രത്യേകാവകാശമുണ്ട്, ഗാന്ധി കുടുംബത്തിന് എന്തും ചെയ്യാന്‍ കഴിയും എന്നു രാഹുല്‍ഗാന്ധി വിചാരിക്കുന്നുവെന്നും അനുരാഗ് താക്കൂര്‍ അഭിപ്രായപ്പെട്ടു. 


അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ ഏതെങ്കിലും സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യലല്ലെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവ് പറഞ്ഞു. എങ്ങനെയാണ് രാഹുല്‍ ഗാന്ധിക്ക് ഒരു സമുദായത്തെ മുഴുവന്‍ 'കള്ളന്‍' എന്ന് വിളിക്കാന്‍ കഴിയുക?  അദ്ദേഹം ഒബിസി സമുദായത്തെ അധിക്ഷേപിച്ചു, തന്റെ പരാമര്‍ശത്തിന് മാപ്പ് പോലും ചോദിക്കുന്നില്ല. വിദേശത്തും രാഹുല്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 രാഹുല്‍ ഗാന്ധി അയോഗ്യന്‍; പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി വിജ്ഞാപനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ