ചതുര്‍ധാം യാത്രയ്ക്ക് ഋഷികേശിലെ രണ്ടിടത്ത് നിന്നും ഹരിദ്വാറില്‍ നിന്നും സര്‍വീസ്; തീര്‍ഥാടനത്തിന് 1700 ബസുകള്‍

ഏപ്രില്‍ 22 നാണ് ഇത്തവണത്തെ ചതുര്‍ധാം യാത്രയ്ക്ക് തുടക്കമാകുക
കേദാര്‍നാഥ് ക്ഷേത്രം
കേദാര്‍നാഥ് ക്ഷേത്രം

ന്യൂഡല്‍ഹി: ചതുര്‍ധാം യാത്രയ്ക്കായി ഋഷികേശിലെ രണ്ടിടത്ത് നിന്നും ഹരിദ്വാറിലെ ഒരിടത്ത് നിന്നും ബസുകള്‍ ലഭ്യമാകും. ഇരുസ്ഥലത്തുനിന്നുമായി 1700 സര്‍വീസുകള്‍ ലഭ്യമാകുമെന്ന് ഡെറാഢൂണ്‍ ട്രാന്‍സ്‌പോര്‍ട് ഓഫീല്‍ സുനില്‍ ശര്‍മ അറിയിച്ചു

ഋഷികേശിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനല്‍, എആര്‍ടിഒ ഓഫീസ്, ഹരിദ്വാറിലെ പന്ത് ദ്വീപ് എന്നിവിടങ്ങളില്‍ നിന്നാകും ബസ് സര്‍വീസ്. ഏപ്രില്‍ 22 നാണ് ഇത്തവണത്തെ ചതുര്‍ധാം യാത്രയ്ക്ക് തുടക്കമാകുക. ചതുര്‍ധാം തീര്‍ഥാടനത്തിനുള്ള തിരക്ക് സംസ്ഥാന ഗതാതമന്ത്രാലയം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ ചതുര്‍ധാം യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഈ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാത്ത ഒരാളെ പോലും ചാര്‍ധാം യാത്രയ്ക്ക് അനുമതി ഉണ്ടാകില്ല. https://regitsrationandtouristcare.uk.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ചാര്‍ധാം യാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിലവില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ലോഗിന്‍ ചെയ്യുകയോ അല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം. ഒരാള്‍ക്ക് ഒറ്റക്കും കുടുംബാംഗങ്ങളെ ഉള്‍കൊള്ളിച്ചും രജിസ്റ്റര്‍ ചെയ്യാനാകും. മുഴുവന്‍ പേരും ശരിയായ മൊബൈല്‍ നമ്പറും ടൈപ്പ് ചെയ്തെന്ന് ഉറപ്പുവരുത്തണം. പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നതിന് ഒരു പാസ്വേഡും നല്‍കണം.

സൈന്‍ ഇന്‍ ചെയ്തുകഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്തയാളുടെ പേരുള്ള ഡാഷ്ബോര്‍ഡ് കാണാന്‍ സാധിക്കും. ക്രിയേറ്റ്/ മാനേജ് യുവര്‍ ടൂര്‍ എന്ന ഓപ്ഷനിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ യാത്ര പ്ലാന്‍ ചെയ്യാന്‍ സാധിക്കും. ഇതിനായി യാത്രയുടെ സ്വഭാവം, പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍, സഹയാത്രികരുടെ വിവരങ്ങള്‍, തിയ്യതികള്‍ തുടങ്ങിയവ നല്‍കണം.ഈ വിവരങ്ങള്‍ സേവ് ചെയ്താല്‍ രജിസ്ട്രേഷനുള്ള ഓപ്ഷന്‍ ലഭിക്കും. പോകാന്‍ സാധിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് ഈ ഫോം പൂരിപ്പിക്കണം. ഇത് വിജയകരമായി സേവ് ചെയ്താല്‍ നിങ്ങളുടെ രജിസ്ട്രേഷന്‍ തെളിയിക്കുന്ന രേഖ ലഭിക്കും. ക്യുആര്‍ കോഡ് ഉള്‍പ്പെടുന്ന ഈ രേഖ പ്രിന്റ് എടുത്ത് സൂക്ഷിക്കണം.അതോടൊപ്പം രെജിസ്ട്രേഷന്‍ ഐഡി ഉള്‍പ്പെടുന്ന ഒരു എസ്എംഎസ് മൊബൈലിലേക്ക് വരും. വെരിഫിക്കേഷന് ശേഷം ഒരു 'യാത്രി' സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗംഗോത്രിയും യമുനോത്രിയും ഏപ്രില്‍ 22നാണ് തുറക്കുക. കേദാര്‍നാഥ് 26നും ബദരീനാഥ് 27നും തുറക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com