'രാജ്യാന്തര മാധ്യമങ്ങൾ നിറയെ രാഹുൽ, ഇന്ത്യയുടെ ശബ്‌ദം ഇപ്പോൾ ലോകം മുഴുവൻ കേൾക്കുന്നു'; ശശി തരൂർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2023 02:45 PM  |  

Last Updated: 25th March 2023 02:45 PM  |   A+A-   |  

shashi_tharoor

ശശി തരൂർ/ ചിത്രം ഫെയ്‌സ്‌ബുക്ക്

രു ശബ്ദത്തെ നിശബ്‌ദമാക്കാൻ ശ്രമിച്ചു എന്നാൽ ലോകത്തിന്റെ ഓരോ മുക്കും ഇപ്പോൾ ഇന്ത്യയുടെ ശബ്‌ദം കേൾക്കുന്നവെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയെന്ന വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിന്റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു തരൂരിന്റെ പോസ്റ്റ്. 

ഗാർഡിയൻ ഓസ്‌ട്രേലിയ, സൗദി അറേബ്യയിലെ അഷ്‌റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്‌ഐ, സിഎൻഎൻ ബ്രസീൽ, ദ് വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളുടെ വാർത്തകളുടെ സ്ക്രീൻഷോട്ടാണ് പങ്കുവച്ചിരിക്കുന്നത്.

2019ൽ രാ​ഹുൽ ​ഗാന്ധി നടത്തിയ മോദി പരാമർശത്തിൽ നൽകിയ അപകീർത്തി കേസിൽ ​ഗുജറാത്ത് കോടതി അദ്ദേഹത്തിന് രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. പിന്നാലെയാണ് ലോക്‌സഭ അം​ഗത്വത്തിൽ നിന്നും അദ്ദേഹത്തെ അയോ​ഗിയനാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒരൊറ്റ ചോദ്യം, അവര്‍ക്ക് അതിനെ ഭയം; ഈ നാടകമെല്ലാം അതിന്റെ പേരില്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ