മുന്നിൽ നിന്ന് നയിക്കുന്നത് സ്ത്രീകൾ, ഇന്ത്യ കരുത്താർജിക്കുന്നു; മൻ കീ ബാത്തിൽ മോദി

വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ഇന്ത്യൻ വനിതകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
നരേന്ദ്ര മോദി
നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യ കരുത്താർജിക്കുന്നതിൽ സ്ത്രീശക്തി നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ഇന്ത്യൻ വനിതകളെ അഭിനന്ദിച്ച് മൻ കീ ബാത്തിന്റെ 99-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു മോദി.

ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖാ യാദവ്, മറ്റൊരു റെക്കോഡ് കൂടി സ്ഥാപിച്ചിരിക്കുകയാണ്. വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റ് ആകുന്ന ആദ്യ വനിതയായും അവർ മാറിയെന്നും മോദി പറഞ്ഞു. വ്യോമസേനയിൽ മുന്നണിപ്പോരാളികളുടെ യൂണിറ്റിന്റെ മേധാവിസ്ഥാനത്തെത്തിയ ആദ്യ വനിതാ ഓഫീസർ ഷാലിസ ധാമി തുടങ്ങിയവരുടെ നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യയുടെ നാരീശക്തി മുന്നിൽ നിന്ന് നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാഗാലാൻഡിൽ കഴിഞ്ഞ 75 വർഷത്തിനിടെ ആദ്യമായി രണ്ട് വനിതകൾ നിയമസഭയിലെത്തി. യുഎൻ മിഷന് കീഴിൽ സമാധാനപാലനത്തിന് സ്ത്രീകൾ മാത്രമുള്ള പ്ലാറ്റൂണിനെ ഇന്ത്യ അയച്ചുവെന്നും മോദി ചൂണ്ടിക്കാണിച്ചു. ഓസ്‌കർ പുരസ്‌കാര വേദിയിലെ ഇന്ത്യൻനേട്ടത്തെയും അദ്ദേഹം അഭിനന്ദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com