'ഇത്തരം കാര്യങ്ങളുമായി വരരുത്'; ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ജോലി, യുപി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗത്തിന് ജോലി നല്‍കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച യുപി സര്‍ക്കാരിന് തിരിച്ചടി
ഹാഥ്‌രസ് കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനം/ഫയല്‍
ഹാഥ്‌രസ് കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനം/ഫയല്‍

ന്യൂഡല്‍ഹി: ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗത്തിന് ജോലി നല്‍കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച യുപി സര്‍ക്കാരിന് തിരിച്ചടി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

കുടുംബത്തെ മാറ്റി പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ നേയിഡയിലോ ഡല്‍ഹിയിലോ ജോലി വേണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നതെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രസാദ് കോടതിയില്‍ പറഞ്ഞു. 

പെണ്‍കുട്ടിയുടെ വിവാഹിതനായ മൂത്ത സഹോദരനെ ആശ്രിതനായി കണക്കാക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷക വാദിച്ചു. 

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ മാറ്റി പാര്‍പ്പിക്കണമെന്നും കുടുംബാംഗത്തിന് ജോലി നല്‍കണമെന്നും ഉത്തര്‍പ്രദേശ് ഹൈക്കോടതി ഉത്തരവിട്ടത്. 2020 സെപ്റ്റംബറില്‍ കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ അനുവാദമില്ലാതെ രാത്രിയില്‍ സംസ്‌കരിച്ചതിന് എതിരെ സ്വമേധയ എടുത്ത കേസിലായിരുന്നു ഹൈക്കോടതി കുടുംബാംഗത്തിന് ജോലി നല്‍കണമെന്ന് ഉത്തരവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com