ഭാര്യയുമായി നിസാരപ്രശ്‌നം; രണ്ടുവയസുകാരിയെ കഴുത്തറുത്തുകൊന്നു; തുണിയില്‍ പൊതിഞ്ഞ് കുളത്തില്‍ വലിച്ചെറിഞ്ഞു; അറസ്റ്റ്

കൊലപ്പെടുത്തിയ ശേഷം തുണിയില്‍ പൊതിഞ്ഞ് കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ഭാര്യയുമായുള്ള നിസാരപ്രശ്‌നത്തെ തുടര്‍ന്ന് രണ്ടുവയസുകാരിയെ കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ സുതര്‍മദഡ ഗ്രാമത്തിലാണ് സംഭവം.

മുപ്പതുകാരനായ മഹേന്ദ്രമേഘ് വാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്. അതിന് ശേഷം തുണിയില്‍ പൊതിഞ്ഞ് കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. 

ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹേന്ദ്ര, രണ്ട് വയസുകാരിയായ കാജലിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് 4 വയസ്സുള്ള ഒരു മകളും ഉണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com