ശ്രീരാമ നവമി: നാളെ മാംസ വില്‍പ്പന ശാലകള്‍ക്ക് നിരോധനം

കോര്‍പ്പറേഷന്‍ പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതിനും ഇറച്ചി വിൽപനയ്ക്കും നിരോധനം ബാധകമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗളൂരു: ശ്രീരാമ നവമിയോട് അനുബന്ധിച്ച് നാളെ മാംസ വില്‍പ്പന ശാലകള്‍ക്ക് നിരോധനം. ശ്രീരാമ നവമി ആഘോഷിക്കുന്ന മാര്‍ച്ച് 30ന് മാംസ വില്‍പ്പന ശാലകള്‍ അടച്ചിടാന്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ നിർദേശം നൽകി. കോര്‍പ്പറേഷന്‍ പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതിനും ഇറച്ചി വിൽപനയ്ക്കും നിരോധനം ബാധകമാണ്. 

തിങ്കളാഴ്ച്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബിബിഎംപി ഡാറ്റ അനുസരിച്ച് കോർപ്പറേഷൻ പരിധിയിൽ ഏകദേശം 3000ത്തോളം ലൈസൻസുള്ള മാംസ വിൽപ്പന ശാലകളും മൂന്ന് ലൈസൻസുള്ള അറവുശാലകളും ഉണ്ട്. കഴിഞ്ഞ ശിവരാത്രിക്കും ​ഗാന്ധി ജയന്തിക്കും ബെംഗളൂരു കോര്‍പ്പറേഷന്‍ മാംസ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. 

മഹാ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കണക്കാക്കുന്നത്. ചൈത്ര മാസത്തിലെ ശുക്ലപക്ഷ നവമിയിലാണ് സൂര്യവംശ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടേയും പുത്രനായി ശ്രീരാമൻ ജനിച്ചത്. അതുകൊണ്ട് ഈ ദിവസം ശ്രീരാമനവമി എന്ന് അറിയപ്പെടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com