കാമുകൻ വിവാഹത്തിന് സമ്മതിച്ചു, രണ്ടുലക്ഷം നൽകിയില്ലെങ്കിൽ വ്യാജ ബലാത്സം​ഗ കേസിൽ കുടുക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്ക്  |   Published: 29th March 2023 09:12 PM  |  

Last Updated: 29th March 2023 09:16 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകനെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. കേസില്‍ കുടുക്കാതിരിക്കാന്‍ രണ്ടുലക്ഷം രൂപയാണ് പണമായി യുവതി ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. നേഹ താക്കൂര്‍ എന്ന കള്ളപ്പേരിലാണ് പ്രതി സോഫിയ യുവാവുമായി അടുപ്പത്തിലായത്. ബന്ധം ശക്തമായതോടെ, വിവാഹം ചെയ്യണമെന്ന് സോഫിയ ആവശ്യപ്പെട്ടു. യുവാവ് വിവാഹത്തിന് സമ്മതിച്ചു. 

ഇതിന് പിന്നാലെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനോട് രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ഉടന്‍ തന്നെ കേസ് കൊടുക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. 

അന്വേഷണത്തില്‍ സോഫിയയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് പണം തട്ടുന്നതാണ് യുവതിയുടെ തട്ടിപ്പ് രീതിയെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നേടും: 127 സീറ്റുകള്‍ വരെ കിട്ടുമെന്ന് പ്രവചനം; എബിപി- സിവോട്ടര്‍ സര്‍വേ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ