കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; കേരളത്തില്‍ എട്ടു മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2023 01:17 PM  |  

Last Updated: 30th March 2023 01:17 PM  |   A+A-   |  

covid

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3016 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് 3375 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 

രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 13,509 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14 കോവിഡ് ബാധിത മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ എട്ട് മരണങ്ങളും കേരളത്തിലാണ്. മൂന്ന് മരണങ്ങള്‍ മഹാരാഷ്ട്രയിലും രണ്ടെണ്ണം ഡല്‍ഹിയിലും ഒന്ന് ഹിമാചല്‍ പ്രദേശിലുമാണ്. 

കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ അടിയന്തര യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് അടിയന്തര യോഗം വിളിച്ചു. ഡല്‍ഹിയില്‍ ഇന്നലെ 300 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതി ഇളവ്; കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ