'ആര്‍എസ്എസ് 21-ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുലിനെതിരെ വീണ്ടും പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 09:48 PM  |  

Last Updated: 31st March 2023 09:48 PM  |   A+A-   |  

Rahul Gandhi

രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം/ പിടിഐ

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും പരാതി. 21-ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്‍എസ്എസ് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് അനുഭാവി ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കേസ് ഏപ്രില്‍ 12ന് കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുലിനെതിരെ മറ്റൊരു കോടതിയില്‍ വീണ്ടും പരാതി നല്‍കിയത്. ജനുവരിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം.  21-ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്‍എസ്എസ് എന്ന പരാമര്‍ശത്തിനെതിരെയാണ് ആര്‍എസ്എസ് അനുഭാവി കമല്‍ ഭദോരിയ ഹരിദ്വാര്‍ കോടതിയെ സമീപിച്ചത്. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ അനുസരിച്ചാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കുരുക്ഷേത്രയില്‍ വച്ചാണ് രാഹുലിന്റെ വാക്കുകള്‍.  21-ാം നൂറ്റാണ്ടിലെ കൗരവര്‍ എന്ന് ആര്‍എസ്എസിനെ വിശേഷിപ്പിച്ചതിന് പുറമേ രാജ്യത്തെ രണ്ടോ മൂന്നോ ശതകോടീശ്വരന്മാര്‍ കൗരവരെ പിന്തുണയ്ക്കുന്നതായും രാഹുല്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. പരാതിയുടെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും രാഹുല്‍ പ്രതികരിച്ചില്ലെന്നും കമല്‍ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചെടികളെ 'കൊല്ലുന്ന' ഫംഗസ് ബാധ മനുഷ്യനിലും; ലോകത്ത് ആദ്യമായി രോഗം പിടിപെട്ടത് കൊല്‍ക്കത്ത സ്വദേശിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ