ജീവന്‍ രക്ഷിക്കാൻ കാറിന്റെ ബോണറ്റില്‍ പിടിച്ച് കിടന്നത് മൂന്ന് കിലോമീറ്റര്‍; എംപിയുടെ ഡ്രൈവര്‍ക്കെതിരെ കേസ്, സംഭവം ഇങ്ങനെ- വീഡിയോ 

ബോണറ്റില്‍ പിടിച്ചുകിടക്കുന്ന യുവാവുമായി കാര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ബോണറ്റില്‍ പിടിച്ചുകിടക്കുന്ന യുവാവിന്റെ ദൃശ്യം, എഎന്‍ഐ
ബോണറ്റില്‍ പിടിച്ചുകിടക്കുന്ന യുവാവിന്റെ ദൃശ്യം, എഎന്‍ഐ

ന്യൂഡല്‍ഹി: ബോണറ്റില്‍ പിടിച്ചുകിടക്കുന്ന യുവാവുമായി കാര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ രക്ഷിച്ചു. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിഹാര്‍ എംപി ചന്ദന്‍ സിങ്ങിന്റെ കാറാണിതെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹിയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.ബോണറ്റില്‍ പിടിച്ചുകിടക്കുന്ന യുവാവുമായി  ആശ്രമം ചൗക്കില്‍ നിന്ന് നിസാമുദ്ദീന്‍ ദര്‍ഗയിലേക്ക് കാര്‍ നീങ്ങുന്ന കാഴ്ച കണ്ടാണ് പൊലീസ് ഇടപെട്ടത്. അതിനിടെ യുവാവുമായി മൂന്ന് കിലോമീറ്റര്‍ ദൂരമാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. കാര്‍ തടഞ്ഞുനിര്‍ത്തുന്ന സമയത്ത് ഡ്രൈവര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. എംപി ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. തന്റെ വാഹനത്തില്‍ മൂന്ന് തവണ തട്ടിയതിന് എംപിയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയതായി വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ട ചേതന്‍ പറഞ്ഞു.

കാര്‍ തടഞ്ഞ് മുന്നില്‍ നിന്ന തന്നെ തട്ടിത്തെറിപ്പിച്ച് വാഹനം മുന്നോട്ടുപോയി. അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് ബോണറ്റില്‍ പിടിച്ച് കിടക്കുകയായിരുന്നുവെന്നും ചേതന്‍ പറയുന്നു.കാര്‍ നിര്‍ത്താന്‍ അപേക്ഷിച്ചെങ്കിലും ഡ്രൈവര്‍ തയ്യാറായില്ലെന്നും ചേതന്റെ പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com