ഹെലികോപ്റ്ററില്‍ പരുന്ത് ഇടിച്ചു; ചില്ലു തകര്‍ന്നു, അടിയന്തര ലാന്‍ഡിങ്, ഡികെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2023 02:23 PM  |  

Last Updated: 02nd May 2023 02:23 PM  |   A+A-   |  

dk_shivakumar-helicopter

ചിത്രം: എഎന്‍ഐ

 

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവന്‍കുമാര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹെലികോപ്റ്ററില്‍ പരുന്ത് ഇടിച്ചതിനെ തുടര്‍ന്ന് കോപ്റ്ററിന്റെ ചില്ലുകള്‍ തകര്‍ന്നു. തെരഞ്ഞെടുപ്പ് റാലിക്കായി മുലബഗിലുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 

ജക്കൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. പരുന്ത് ഇടിച്ചതിന് പിന്നാലെ ഹെലികോപ്റ്റര്‍ ബംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

 

ഇതിന് പിന്നാലെയാണ് കോപ്റ്ററിന്റെ ചില്ല് തകര്‍ന്നു വീണത്. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ചാനല്‍ ക്യാമറമാന് ചില്ല് തകര്‍ന്ന് പരിക്ക് പറ്റിയിട്ടുണ്ട്. 


ഈ വാര്‍ത്ത കൂടി വായിക്കൂ  ശരദ് പവാര്‍ എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; അപ്രതീക്ഷിത പ്രഖ്യാപനം ( വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ