രാജ്യത്തെ കടലിനടിയിലെ ആദ്യ ഇരട്ട തുരങ്കപാത നവംബറില്‍; എന്‍ജിനീയറിങ് അത്ഭുതം- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd May 2023 04:30 PM |
Last Updated: 02nd May 2023 04:30 PM | A+A A- |

നിര്‍ദിഷ്ട തുരങ്കപാതയുടെ പ്രവേശനകവാടം, സ്‌ക്രീന്‍ഷോട്ട്
മുംബൈ: രാജ്യത്തെ കടലിനടിയിലെ ആദ്യ ഇരട്ട തുരങ്കപാത നവംബറില്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലാണ് ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 12,721 കോടി രൂപയുടെ മുംബൈ തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായാണ് ഇരട്ട തുരങ്കപാത നിര്‍മ്മിക്കുന്നത്. ദക്ഷിണ മുംബൈയെ വടക്കന്‍ മുംബൈയുമായി ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ് മുംബൈ തീരദേശ റോഡ് പദ്ധതി. ഗതാഗത തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.
നിര്‍ദിഷ്ട 2.07 കിലോമീറ്റര്‍ തുരങ്കപാത ഗിര്‍ഗാവ് ചൗപാട്ടിക്ക് സമീപമാണ് നിര്‍മ്മിക്കുന്നത്. അറബിക്കടലിന് അടിയിലൂടെ പണിയുന്ന പാത ആരംഭിക്കുന്നത് പ്രിയദര്‍ശിനി പാര്‍ക്കിന് സമീപത്ത് നിന്നാണ്. മറൈന്‍ ഡ്രൈവിലെ നേതാജി സുഭാഷ് റോഡിലാണ് ടണല്‍ അവസാനിക്കുന്നത്. 2798 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇത് യാഥാര്‍ഥ്യമാകുന്നതോടെ, വേര്‍ളിയില്‍ നിന്ന് ഗിര്‍ഗാവിലേക്ക് പത്തുമിനിറ്റ് കൊണ്ട് എത്താന്‍ സാധിക്കും. നിലവില്‍ ട്രാഫിക് കാരണം 45 മിനിറ്റ് സമയമാണ് എടുക്കുന്നത്.
കടലില്‍ 17 മുതല്‍ 20 മീറ്റര്‍ വരെ ആഴത്തിലാണ് തുരങ്കം പണിയുന്നത്. 12.19 മീറ്ററാണ് വ്യാസം. ആറ് പാതയില്‍ നാലെണ്ണം കാല്‍നട യാത്രക്കാര്‍ക്കാണ്. രണ്ടെണ്ണമാണ് വാഹനയാത്രയ്ക്കായി നീക്കിവെച്ചിരിക്കുന്നത്.
The Mumbai coastal road project (MCRP) around Marine drive and the approach to the tunnel. @marinebharat #Mumbai pic.twitter.com/2u31wkpeEV
— Dr. Rahul Baxi (@baxirahul) March 11, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ