പ്രമേഹം മാറാന്‍ മത്സ്യം പച്ചയ്ക്ക് കഴിച്ചു; 48കാരിയുടെ വൃക്ക തകരാറിലായി, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

പ്രമേഹം ഭേദമാകാന്‍ മത്സ്യത്തിന്റെ പിത്തസഞ്ചി കഴിച്ച 48കാരിയുടെ വൃക്ക തകരാറിലായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  പ്രമേഹം ഭേദമാകാന്‍ മത്സ്യത്തിന്റെ പിത്തസഞ്ചി കഴിച്ച 48കാരിയുടെ വൃക്ക തകരാറിലായി. തുടര്‍ച്ചയായി മൂന്ന് ദിവസം കാര്‍പ്പ് വിഭാഗത്തില്‍പ്പെട്ട രോഹു മത്സ്യത്തിന്റെ പിത്തസഞ്ചി കഴിച്ച റാഞ്ചി സ്വദേശിനിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. 

റാഞ്ചി സ്വദേശിനിയായ സീതാ ദേവിയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രമേഹം മാറാന്‍ വ്യാജ ഡോക്ടറിന്റെ നിര്‍ദേശ പ്രകാരമാണ് രോഹു മത്സ്യത്തിന്റെ പിത്തസഞ്ചി തുടര്‍ച്ചയായി കഴിച്ചത്. തുടര്‍ന്ന് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട 48കാരി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.  

പരിശോധനയില്‍ വൃക്കയ്ക്ക് തകരാര്‍ കണ്ടെത്തിയതായും സീതാ ദേവിക്ക് ഡയാലിസിസ് നടത്തിയതായും സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നു. ഉയര്‍ന്ന അളവിലുള്ള സ്റ്റിറോയിഡ് ചികിത്സയെ തുടര്‍ന്നാണ് രോഗിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം സീതാ ദേവി ആശുപത്രി വിട്ടതായും ഡോക്ടര്‍മാര്‍ പറയുന്നു.


ഇന്ത്യ അടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ മത്സ്യത്തിന്റെ പിത്തസഞ്ചി പച്ചയ്ക്ക് തന്നെ കഴിക്കുന്ന രീതിക്ക് പ്രചാരമുണ്ട്. പിത്തസഞ്ചി കഴിച്ചാല്‍ പ്രമേഹം, ആസ്തമ എന്നി അസുഖങ്ങള്‍ മാറുമെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. രോഹു പോലുള്ള മത്സ്യങ്ങളില്‍ പിത്തരസം ഉയര്‍ന്ന തോതില്‍ ഉള്ളത് കൊണ്ട് ശരിയായ രീതിയില്‍ പാചകം ചെയ്ത് കഴിച്ചില്ലെങ്കില്‍ വൃക്കരോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com