മൂന്ന് പള്ളികളും നിരവധി വീടുകളും അഗ്നിക്കിരയാക്കി; ജനങ്ങള്‍ പലായനം ചെയ്തു; മണിപ്പൂര്‍ കലാപത്തില്‍ ആശങ്കയറിച്ച് സിബിസിഐ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th May 2023 03:09 PM |
Last Updated: 06th May 2023 03:09 PM | A+A A- |

മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ വാഹനം അഗ്നിക്കിരയാക്കിയപ്പോള്‍: പിടിഐ
ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്. മൂന്ന് പള്ളികളും നിരവധി വീടുകളും അഗ്നിക്കിരയാക്കി. നിരവധി പേര്‍ പലായനം ചെയ്തു. പൊലീസ് ഇടപെടല്‍ ഫലപ്രദമായില്ലെന്നും സാഹചര്യം ഇപ്പോഴും ആശങ്കയായി തുടരുകയാണെന്നും സിബിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷം അതീവ ആശങ്കാജനകമാണ്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. മൂന്ന് പള്ളികളും നിരവധി വീടുകളും അഗ്നിക്കിരയാക്കി. പലര്‍ക്കും ആ മേഖലകളില്‍ നിന്ന് പലായനം ചെയ്യേണ്ട സാഹചര്യം ഉണ്ടായി. കൃത്യമായ ഇടപെടല്‍ നടത്തി സമാധാനം പുനഃസ്ഥാപിക്കണമെന്ന് കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
സമയോചിതമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും സിബിസിഐ ആരോപിച്ചു. നേരത്തെ ബംഗളൂരു ബിഷപ്പും സമാനമായ ആശങ്ക അറിയിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബംഗളൂരുവിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ; 26 കിലോമീറ്റര്‍ താണ്ടിയത് മൂന്ന് മണിക്കൂറില്‍; വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ