‍സ്വവർഗബന്ധം വൈകല്യമാണ്, വിവാഹം നിയമവിധേയമാക്കിയാൽ വർദ്ധിക്കും: ആർഎസ്എസ് വനിതാ സംഘടനയുടെ സർവേ 

സ്വവർഗബന്ധം വൈകല്യമാണെന്നാണ് സർവെയിൽ പങ്കെടുത്ത 70 ശതമാനം ഡോക്ടർമാരും പറഞ്ഞത്. 318 പേരാണ് സർവെയിൽ പങ്കെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സ്വവർഗബന്ധം വൈകല്യമാണെന്ന് ആർഎസ്‌എസ് വനിതാഘടകമായ സംവർധിനി ന്യാസിന്റെ സർവേ. സ്വവർഗ വിവാഹം നിയമവിധേയമാക്കിയാൽ ഇത് സമൂഹത്തിൽ വർധിക്കുമെന്നും സർവേയിൽ വിലയിരുത്തി. ഡോക്ടർമാരെയും വിവിധ വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളെയും പങ്കെടുപ്പിച്ചാണ് സർവേ നടത്തിയത്. 318 പേരാണ് സർവെയിൽ പങ്കെടുത്തത്. 

സ്വവർഗബന്ധം വൈകല്യമാണെന്നാണ് സർവെയിൽ പങ്കെടുത്ത 70 ശതമാനം ഡോക്ടർമാരും പറഞ്ഞത്. ലൈംഗിക രോഗങ്ങൾ പകരുന്നതിന് സ്വവർഗബന്ധം കാരണമാകുമെന്ന് 83 ശതമാനം പേർ അഭിപ്രായപ്പെട്ടു. സ്വവർഗദമ്പതികൾക്ക് കുട്ടികളെ ശരിയായ രീതിയിൽ വളർത്താൻ സാധിക്കില്ലെന്നാണ് 67 ശതമാനം ഡോക്ടർമാരുടെയും അഭിപ്രായം. ഇത്തരം മാനസിക വൈകല്യം മാറ്റിയെടുക്കുന്നതിന് കൗൺസലിങാണ് മികച്ച മാർഗമെന്നും സർവേ വിലയിരുത്തി. 

വൈക്യലത്തെ ചികിത്സിച്ച് മാറ്റിയെടുക്കുന്നതിന് പകരം സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കുന്നതിലൂടെ ഇത് സാധാരണ നിലയിലാകുമെന്നാണ് സർവെയിൽ പങ്കെടുത്തവർ പറയുന്നത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിന് മുൻപ് പൊതുജനാഭിപ്രായം തേടണമെന്നും സർവേ നിർദേശിച്ചു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് ആർഎസ്എസ് സർവേ ഫലം പുറത്തുവിട്ടിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com