ട്രാക്കിൽ കയറിനിന്ന് റീൽസ് ഷൂട്ട്; ട്രെയിൻ തട്ടി 16കാരൻ മരിച്ചു 

ഇൻസ്റ്റാ​ഗ്രാം റീൽസ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു
മുഹമ്മദ് സർഫ്രാസ്
മുഹമ്മദ് സർഫ്രാസ്

ഹൈദരാബാദ്: ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റാ​ഗ്രാം റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 16കാരൻ മരിച്ചു. ഹൈദരാബാദ് സനത് നഗറിലെ മുഹമ്മദ് സർഫ്രാസ് ആണ് മരിച്ചത്.

റീൽസ് ചെയ്യാനായി ട്രാക്കിനോട് ചേർന്ന് നിന്ന സർഫ്രാസിനെ പാഞ്ഞെത്തിയ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സർഫ്രാസ് മരിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുക്കാൻ കൂട്ടുകാർക്കൊപ്പം പോയതാണ് സർഫ്രാസ്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം സർഫ്രാസിന്റെ മരണ വാർത്തയാണ് വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ റെയിൽവെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com