സംഘര്‍ഷം: മണിപ്പൂരില്‍ നീറ്റ് പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി ഉടനെന്ന് അധികൃതര്‍

സംസ്ഥാനത്ത് നടത്താനിരുന്ന നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ് ആവശ്യപ്പെട്ടിരുന്നു
മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ വാഹനം അഗ്നിക്കിരയാക്കിയപ്പോള്‍: പിടിഐ
മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ വാഹനം അഗ്നിക്കിരയാക്കിയപ്പോള്‍: പിടിഐ

ഇംഫാല്‍: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ നീറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി ഉടന്‍ അറിയിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷാ സമയത്തിലും സെന്ററുകളിലും മാറ്റമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

മണിപ്പൂരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടത്താനിരുന്ന നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രി എന്‍ടിഎയ്ക്ക് കത്തു നല്‍കുകയും ചെയ്തിരുന്നു. 

നിലവിലെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാനാവാത്ത സാഹചര്യമാണ്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് സേവനങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനാല്‍ സംസ്ഥാനത്തെ സെന്ററുകളിലെ നീറ്റ് പരിക്ഷ മാറ്റിവെക്കണമെന്ന് കത്തില്‍ വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com