വ്യാജ വിഡിയോ; യൂട്യൂബറുടെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2023 12:00 PM  |  

Last Updated: 08th May 2023 12:00 PM  |   A+A-   |  

Manish_Kashyap

മനീഷ് കശ്യപ്/ട്വിറ്റര്‍

 

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ബിഹാറികള്‍ ആക്രമിക്കപ്പെടുന്നെന്ന വ്യാജ വിഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ മനീഷ് കശ്യപിന് എതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇതേ ആവശ്യവുമായി കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് മനീഷിന്റെ അഭിഭാഷകനെ കോടതി അറിയിച്ചു.

തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 19 കേസുകള്‍ ഒരുമിച്ചു പരിഗണിക്കണമെന്നും ഇവ ബിഹാറിലേക്കു മാറ്റണമെന്നുമുള്ള ആവശ്യം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി. 

വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ മനീഷ് കശ്യപ് ഇപ്പോള്‍ മധുര ജയിലിലാണ്. ബിഹാറില്‍നിന്നാണ് ഇയാളെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നു വീണു; രണ്ടു പേര്‍ മരിച്ചു - വിഡിയോ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ